Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Shoc

Kottayam

പൊ​​ട്ടി​​വീ​​ണ വൈ​​ദ്യു​​ത​​ക​​മ്പി​​യി​​ൽനി​​ന്ന് പ​​ന്ത്ര​​ണ്ടു​​കാ​​രി​​ക്ക് ഷോ​​ക്കേ​​റ്റു

വെ​​ച്ചൂ​​ർ: പൊ​​ട്ടി​​വീ​​ണ വൈ​​ദ്യു​​ത​​ക​​മ്പി​​യി​​ൽ​​നി​​ന്ന് പ​​ന്ത്ര​​ണ്ടു​​കാ​​രി​​ക്ക് ഷോ​​ക്കേ​​റ്റു. വൈ​​ക്കം ഇ​​ട​​യാ​​ഴം കോ​​ണി​​ത്ത​​റ രാ​​ജേ​​ഷി​​ന്‍റെ മ​​ക​​ളും പ​​ള്ളി​​യാ​​ട് എ​​സ്എ​​ൻ എ​​ൽ​​പി സ്‌​​കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ അ​​രു​​ന്ധ​​തി​​ക്കാ​​ണ് ഷോ​​ക്കേ​​റ്റ​​ത്. അ​​രു​​ന്ധ​​തി കോ​​ട്ട​​യം ഐ​​സി​​എ​​ച്ചി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ലാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30 ന് ​​വീ​​ടി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

ഇ​​ട​​യാ​​ഴം നീ​​ണ്ടു​​ശേ​​രി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം വെ​​ള്ളം നി​​റ​​ഞ്ഞ നാ​​ട്ടു​​വ​​ഴി​​യി​​ലൂ​​ടെ വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​മെ​​ടു​​ക്കാ​​ൻ അ​​രു​​ന്ധ​​തി വ​​രു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ​​വ​​ഴു​​തി വീ​​ണു. തോ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ഇ​​രു​​മ്പ് വേ​​ലി​​യി​​ൽ പി​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ പി​​ടി​​ത്തം കി​​ട്ടി​​യ​​ത് പൊ​​ട്ടി​​യ വൈ​​ദ്യു​​ത ക​​മ്പി​​യി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഷോ​​ക്കേ​​റ്റ് കു​​ട്ടി വെ​​ള്ള​​ത്തി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണു.

ഈ ​​സ​​മ​​യം മു​​ച്ചൂ​​ക്കാ​​വ് സ്വ​​ദേ​​ശി​​യാ​​യ ബി​​ജു ഇ​​തു​​വ​​ഴി വ​​ന്ന​​താ​​ണ് ര​​ക്ഷ​​യാ​​യ​​ത് . ബി​​ജു അ​​ല​​റി നി​​ല​​വി​​ളി​​ച്ച​​തോ​​ടെ സ​​മീ​​പ​​വാ​​സി ബി​​ജു​​വും കു​​ട്ടി​​യു​​ടെ പി​​താ​​വ് രാ​​ജേ​​ഷും ഓ​​ടി​​യെ​​ത്തി ഓ​​ല​​മ​​ട​​ൽ കൊ​​ണ്ട​​ടി​​ച്ച് വൈ​​ദ്യു​​ത​​ക​​മ്പി വേ​​ർ​​പെ​​ടു​​ത്തി. കൈ​​യി​​ൽ ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ കു​​ട്ടി​​യെ ഉ​​ട​​ൻ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ​​യ്ക്ക് ശേ​​ഷം വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി കോ​​ട്ട​​യം ഐ​​സി​​എ​​ച്ചി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​രു​​ന്ധ​​തി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളാ​​യ രാ​​ജേ​​ഷും സാ​​ന്ദ്ര​​യും ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് ജീ​​വ​​ന​​ക്കാ​​രാ​​ണ്.

Latest News

Corehub Up